02:27am 24 May 2026
NEWS
ബെംഗളൂരുവിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പേരിൽ പോസ്റ്റർ
23/05/2026  12:07 PM IST
ചെറുകര സണ്ണിലൂക്കോസ്
ബെംഗളൂരുവിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പേരിൽ പോസ്റ്റർ

 

മേയ് 24ന് ടൗൺ ഹാൾ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച്‌ ജനതാ പാർട്ടി കർണാടക എന്ന പേരിൽ പ്രചരിക്കുന്ന നോട്ടീസിൽ പറയുന്നത്.

പാറ്റകളുടെ ശക്തി ഓൺലൈനിൽ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററിൻ പറയുന്നു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റീസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച്‌ ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റല്‍ വിപ്ലവമായി മാറിയിരുന്നു. 

അഞ്ച് ദിവസംകൊണ്ട് ഇൻസ്റ്റഗ്രമില്‍ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സില്‍ ‘കോക്രോച്ച്‌ ജനതാ പാർട്ടി’ പേജ് തുടങ്ങിയത്.

എന്നാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്കി. പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നല്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img